കാലമേറെ കടന്നു
ഹരിഹര പുത്രൻ
Kaalamere kadannu (Harihara Puthran)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍ലഭ്യമല്ല
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 04:17:40.
 
കാലമേറേ കടന്നു
കൊട്ടാരത്തില്‍ ഉണ്ണി പൂജാതനായി
മണികണ്ഠസോദരനു് രാജരാജനെന്നൊരു നാമമേകി
(കാലമേറേ ) (2)
മണികണ്ഠസോദരനു് രാജരാജനെന്നൊരു നാമമേകി

സര്‍വ്വസ്വം പൂജ്യനായി മണികണ്ഠന്‍ വില്ലാളിവീരനായു്
വീരനായു് വില്ലാളി വീരനായു്
സര്‍വ്വസ്വം പൂജ്യനായി മണികണ്ഠന്‍ വില്ലാളിവീരനായു്
സംപ്രീതിനായു് നൃപന്‍ പൂമാരനെ രാജാവാക്കാന്‍ നിനച്ചു (2)
മാതാവപ്പോള്‍ ഏറ്റം കുപിതയായു്
(കാലമേറേ )

മന്ത്രിയും രാജ്ഞിയുമായു് കുതന്ത്രങ്ങള്‍ മെല്ലെ മെനഞ്ഞെടുത്തു
രോഷമായു് തീരാത്ത രോഷമായു്
മന്ത്രിയും രാജ്ഞിയുമായു് കുതന്ത്രങ്ങള്‍ മെല്ലെ മെനഞ്ഞെടുത്തു
രാജ്ഞിക്കുദര രോഗം കലശലെന്നുള്ളൊരു നാട്യവുമായി (2)
ഭിഷഗ്വരന്‍ ഏറെ ചികിത്സ ചെയ്തു
(കാലമേറേ )

ഓരോ മരുന്നും ഫലിച്ചില്ല റാണി തന്‍ രോഗവും കൂടി വന്നു
തളര്‍ന്നു രാജ്ഞി തളര്‍ന്നു
ഓരോ മരുന്നും ഫലിച്ചില്ല റാണി തന്‍ രോഗവും കൂടി വന്നു
രോഗശാന്തിക്കുടനെ പുലിപ്പാലു വേണമെന്നും കുറിച്ചു (2)
അതിനെന്തു മാര്‍ഗ്ഗം ആരാഞ്ഞുടനേ
(കാലമേറേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts