പള്ളിക്കെട്ടുമായ്
ഹരിഹര പുത്രൻ
Pallikkettumaayi (Harihara Puthran)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍ജി വേണുഗോപാല്‍
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2012 05:52:06.
 
വക്രതുണ്ടമഹാകായ
സൂര്യകോടി സമപ്രഭായ
നിര്‍വിഘ്നം കുരുമേദേവായ
സര്‍വ്വകാര്യേഷു സര്‍വധാ (2)

പള്ളിക്കെട്ടുമായി പമ്പ തേടി വന്നു (2)
ശംഭുനന്ദനന്റെയമ്പലത്തില്‍ വന്നു
(പള്ളിക്കെട്ടുമായി )
സ്വാമിപാദം തേടി ഞങ്ങള്‍ വന്നു
വിഘ്നമൊഴിച്ചീടാന്‍ വിനകളൊഴിച്ചീടാന്‍
നാളികേരമൊന്നുടച്ചു സ്വാമി
ശ്രീഗണേശാ ശരണം ശരണം (2)
അയ്യപ്പാ
സ്വാമിയപ്പാ ശരണം ശരണം (2)
സ്വാമിയേ
(പള്ളിക്കെട്ടുമായി )

അക്ഷരത്തിന്‍ ഗുരുവേ ആദിവേദപ്പൊരുളേ
ആത്മശുദ്ധിയേകണേ ഗണേശാ
(അക്ഷരത്തിന്‍ )
പമ്പ പാടും കീര്‍ത്തനം
ഇമ്പമാര്‍ന്ന കീര്‍ത്തനം
(പമ്പ )
തുമ്പമാറ്റും ഹരിവരാസനം
ശ്രീഗണേശാ ശരണം ശരണം (2)
അയ്യപ്പാ
സ്വാമിയപ്പാ ശരണം ശരണം (2)
സ്വാമിയേ
(പള്ളിക്കെട്ടുമായി )

കലിയുഗത്തില്‍ കാവലേകികാക്കുമയ്യനേ
ശനിയൊഴിച്ചു ശക്തിയേകി ബുദ്ധിയേകണേ
(കലിയുഗത്തില്‍ )
മൃതിഭയങ്ങളാകവേ
ശ്രുതി പകര്‍ന്നു നല്‍കണേ
(മൃതി )
പ്രാര്‍ത്ഥനയ്ക്കു പാകമായ ശുദ്ധിയേകണേ
ശ്രീഗണേശാ ശരണം ശരണം (2)
അയ്യപ്പാ
സ്വാമിയപ്പാ ശരണം ശരണം (2)
സ്വാമിയേ
(പള്ളിക്കെട്ടുമായി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts