ഗുരുപവനപുരിയിൽ
മുരളി ഗാനം
Gurupavana Puriyil (Murali Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപ്രേമൻ ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2023 16:25:09.
ഗുരുപവനപുരിയിൽ വാഴും നീലാഞ്ജനക്കണ്ണാ
അടിയനൊരനുഗ്രഹം തരികവേണം (2)

അകതാരിൽ വിരിയും നിൻ കാവ്യമൊന്നു പാടുവാനായ്
മധുര മുരളികയിൽ ഈണം തരേണം (2)
(ഗുരുപവനപുരിയിൽ വാഴും...)

കാലമെത്ര കഴിഞ്ഞാലും കാത്തിരിപ്പ് തുടരാം ഞാൻ
കണ്ണും കാതും നിനക്കായി തുറന്നും വെയ്ക്കാം (2)
(ഗുരുപവനപുരിയിൽ വാഴും...)

പരീക്ഷണങ്ങളെ കൊണ്ടു ഭക്തരെ കബളിപ്പിയ്ക്കും
ഒടുവിൽ നീ അവർക്കെല്ലാം രക്ഷയുമേകും (2)
(ഗുരുപവനപുരിയിൽ വാഴും...)

അവിടുത്തെ തൃപ്പാദങ്ങൾ നിത്യം വന്നു വണങ്ങുമീ
അടിയന്റെ പ്രാർത്ഥന നീ കേൾക്കുകില്ലയോ (2)
(ഗുരുപവനപുരിയിൽ വാഴും...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts