ഒരു വല്ലം പൂവുമായ്
അമൃതഗീതങ്ങള്‍
Oru Vallam Poovumaay (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:36.

ഒരു വല്ലം പൂവുമായ് വന്ന വസന്തമേ
പറയൂ നീയെന്തേ വൈകി?
ഒരു പൂവു ചോദിച്ചു വന്നൊരാ പെണ്‍കൊടി
വെറുതെ പിണങ്ങിപ്പോയി!
(ഒരു വല്ലം)

വയലിനുമക്കരെ പൂക്കാത്ത വാകതന്‍
നിഴലിലകള്‍ വന്നു നിന്നു!
കരളിലൊളിപ്പിച്ച കണിമലര്‍ച്ചെണ്ടിന്റെ
ഇതളുകള്‍ ഈറനായി!
(ഒരു വല്ലം)

ഇളവെയില്‍ ചിറ്റാട ചാര്‍ത്തിയ ചിങ്ങവും
ഇതുവഴി മഞ്ചലില്‍ പോയി!
മിഴികള്‍ തുളുമ്പി, തുളുമ്പാതെ നിന്നൊരു
മുകിലും പറന്നുപോയി!
(ഒരു വല്ലം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts