ഗണപതി സഹജാ
ഓം മുരുകാ
Ganapathi Sahajaa (Om Muruka)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംബിലഹരി
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2024 11:25:23.
ഗണപതി സഹജാ ശരവണ ഭവനേ
ഉമഹരിതനയാ ഉലകുടയവനേ
നാവിലിതാ ശൂലവുമായി ശൃംഗാര വേലാ സംഗീതലോലാ
മലമുകളേറി വരും മലയജ നാരികളില്‍
കൃപമലരുതിരണമേ വേലയ്യാ

ജനനഫലം ഇഹപര സമ്പാദ്യങ്ങള്‍
അറുമുഖനേ അവിടുന്നല്ലാതാരയ്യാ
കവിടികളില്‍ തുള്ളും കാവിടിയാട്ടം
അടിയനിതാ ആടുന്നയ്യോ വയ്യേ
ദോഷങ്ങള്‍ നീക്കേണേ ജ്യോതിര്‍ നാഥാ
ജ്ഞാനം നീ നല്‍കൂ വിജ്ഞാനാദീശാ
ഗുഹനേ.... ദേവാ....
ജ്ഞാനം നീ നല്‍കൂ വിജ്ഞാനാദീശാ
ജ്ഞാനപ്പഴം പോലും നീയാണീശാ...

ഹര ഹരോ ഹര സ്വാമി ഹര ഹരോ ഹരാ
ഹര ഹരോ ഹര സ്വാമി ഹര ഹരോ ഹരാ...

ഒരു ഞൊടിയില്‍ മറയും മിന്നല്‍ പോലെന്‍
ഒളിയഖിലം ജനതയ് ക്കേകൂ ദേവാ
പലനിശകള്‍ വാഴും പാഴ് ശിലമോതി
വഴിയരികില്‍ വീഴാന്‍ ഇടയേകല്ലേ
ജന്മത്തിന്‍ ശാപങ്ങള്‍ തീര്‍ക്കുന്നോനേ
കര്‍മ്മത്തിന്‍ ജ്യോത്സ്യം നീയല്ലോ വേലാ
മുരുകാ....നാഥാ...
കര്‍മ്മത്തിന്‍ ജ്യോത്സ്യം നീയല്ലോ വേലാ
കാര്‍ത്തികേയ സ്വാമി പോറ്റീടേണം

ഹര ഹരോ ഹര സ്വാമി ഹര ഹരോ ഹരാ
ഹര ഹരോ ഹര സ്വാമി ഹര ഹരോ ഹരാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts