ഇക്കാട്ടില്‍
ഗ്രാമീണ ഗാനങ്ങൾ 2
Ikkaattil (Grameena Gaanangal II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംആരഭി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:25.

ഇക്കാറ്റിലൊരമ്പുണ്ടോ അക്കാറ്റിനു വില്ലുണ്ടോ
പള്ളിവില്ലുണ്ടോ (ഇക്കാറ്റില്‍ )
ഓണപ്പൂവമ്പിന്റെ അങ്ങേത്തറ്റത്തൊ -
രോണവില്ലുണ്ടോ
ഓണവില്ല് കുലച്ചു തോടുത്തുംകൊ -
ണ്ടോണത്തപ്പനുണ്ടോ (ഓണപ്പൂ )

ഒന്നാം കണ്ടത്തിക്കൈമ വെതച്ചത്
തകതെയ് തോം തെയ്താരോ
കതിര് കുലച്ചത് കൊയ്തെടുത്തോം കിളി
തകതെയ് തോം തെയ്താരോ
(ഒന്നാം )

ആയിരം തോഴിമാരെ കൂടെ കൂട്ടിന്‍
ആണ്കിനളി മുക്കിളിയെ
പട്ടോല തറ്റുടുത്ത്‌ തേടിത്തേടി
പച്ചോലത്തുമ്പ്‌ കണ്ടോ
ഒന്നാം മലയേറി മുകിലമ്മേ
നീരാളിപ്പട്ടു കണ്ടോ
കാക്കരക്കാവേറി തിമിലക്കൈ
കാറ്റാടിത്താളം കണ്ടോ (കാറ്റാടി )
(ഇക്കാറ്റില്‍ )

ഒന്നാം മാനത്തെ നാല്പ്പാമരക്കിളി
തകതെയ് തോം തെയ്താരോ
വില്ലെടുത്തോംകിളി അമ്പെടുത്തോംകിളി
തകതെയ് തോം തെയ്താരോ
(ഒന്നാം മാനത്തെ )

അതിരുംതലയ്ക്കേന്നു - കാണെക്കാണെ
പുലരിത്തുടിപ്പുറഞ്ഞോ
ചിങ്ങപ്പടിഞ്ഞാറ്റെ വേലിത്തട്ടില്‍
നേര്മപണി പാല്‍ ചുരന്നോ
ഓണത്താര്‍ ആടിപ്പാടി സംഭ്രാന്തിയില്‍
അമ്പാടി മുത്തെറിഞ്ഞോ
ആരമ്പക്കാവിറങ്ങി ചേക്കേറി
കാറ്റാടിക്കോലം കണ്ടോ
കാറ്റാടിക്കോലം കണ്ടോ
(ഇക്കാറ്റില്‍ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts