കരഞ്ഞു നീ മരിക്കാറായ്
ഈ ദുനിയാവിൽ ഞാൻ ഒറ്റക്കാണ്
Karanju Nee Marikkaaraay (Ee Duniyavil Njan Ottakkanu)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനകെ.ജി.ഉണ്ണീൻ
ഗായകര്‍ടികെ പുഷപവല്ലി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:22.

കരഞ്ഞു നീ മരിക്കാറായ്
കരളുനോവിനു മൂര്‍ച്ചയായി
കലങ്ങുന്ന കഥ ചൊല്ലി കരഞ്ഞീടല്ലേ
പുള്ളിക്കുയിലേ നീ കരള്‍ പൊട്ടി മരിച്ചീടല്ലേ.. നീ മരിച്ചീടല്ലേ...

ചിറകറ്റു ദുനിയാവില്‍ ഉണങ്ങിയ മരത്തിന്‍മേല്‍
തണലില്ലാതിരിക്കുന്ന കിളിത്തത്തമ്മേ
ഇനിയും കെണിയന്മാര്‍ വല വീശി പിടിക്കും പൊന്നേ.. നിന്നെ പിടിക്കും പൊന്നേ..

വരണ്ടുള്ള മരുഭൂമി മരുപ്പച്ച പിടിക്കുമ്പോള്‍
മണമോറും പുതു പൂക്കള്‍ വിരിയും അന്ന്
ആരോ പുതുമാരന്‍ ഒരുത്തന്‍ വന്നിടും പൂവിന്ന്.. വന്നിടും പൂവിന്ന്...

പുതുപ്പട്ടിന്റകം കൂടി പുതുക്കപ്പാട്ടുകള്‍ പാടി
അത്രുപ്പത്തിൻ അലുക്കത്തിന്‍ കുടയും ചൂടി
നാണം കുണുങ്ങി പൂനിലാവില്‍ നിന്‍ കരള്‍ ചാഞ്ചാടി.. നിന്‍ കരള്‍ ചാഞ്ചാടി...
(കരഞ്ഞു നീ... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts