ഉദയ ചന്ദ്രികേ
പുണ്യമല
Udaya Chandrike (Punyamala)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: November 19 2019 11:39:30.
ഉദയ ചന്ദ്രികേ ഹരിത സാനുവിൽ
പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ
ആഴി പൂജയിൽ അമൃതധാരയിൽ
ശുഭദമാം ശരണമായ് പുലരുവാൻ വരൂ
പുലരുവാൻ വരൂ

ഉദയ ചന്ദ്രികേ ഹരിത സാനുവിൽ
പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2 )

ആദിവേദമാദരവാൽ നിന്നെ വാഴ്ത്തുമ്പോൾ
അയ്യനയ്യനെന്നും നിന്നെ നോക്കി നിൽക്കുമ്പോൾ (ആദിവേദമാദരവാൽ)
ആയിരം പരാഗ മാർന്ന താരകങ്ങൾ നിൻ
ആത്മപൂജ ചെയ്തു നിന്നെ കാത്തിരിക്കുമ്പോൾ
ആകാശം നിൻ മുന്നിൽ പാട്ടുപാടവേ യുഗ -
സന്ധ്യ നിന്റെ കാൽക്കൽവീണുടുക്കുകൊട്ടുന്നു

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2 )

ഉദയ ചന്ദ്രികേ ഹരിത സാനുവിൽ
പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ

ആദിനാദമാരഭിയായ് നിന്നെ മൂടുമ്പോൾ
അന്തിമേഘ മാല നിന്നെ പൊന്നു ചാർത്തുമ്പോൾ (ആദിനാദമാരഭിയായ്)
പ്രാണനിൽ വിരിഞ്ഞുണർന്ന പൂക്കളാലെ നിൻ
പാദരേണു പോലുമിന്നു ധന്യമാക്കവേ
ജന്മങ്ങൾ പോയാലും ജന്മമില്ലയോ ഈ
ജന്മമോക്ഷമൊന്നു തന്ന് കാക്കുകില്ലയോ

സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ (2 )

ഉദയ ചന്ദ്രികേ ഹരിത സാനുവിൽ
പ്രണവ മന്ത്രമായ് പൊഴിയുവാൻ വരൂ
ആഴി പൂജയിൽ അമൃതധാരയിൽ
ശുഭദമാം ശരണമായ് പുലരുവാൻ വരൂ
പുലരുവാൻ വരൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts