കരിക്കകം ദേവിക്ക്
കരിയ്ക്കകത്തമ്മ
Karikkakam devikku (Karikkakathamma)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:20.
കരിക്കകംദേവിക്കു പൊങ്കാല
മൺ‌കലത്തിലും കരളിലും പൊങ്കാല
തിളയ്ക്കുന്ന ദുഃഖങ്ങളിറക്കിവച്ച്
ഇരുളൊളിക്കുന്ന പായസപ്പൊങ്കാല

മീനമാസം മകം നാൾ പിറന്നാള്, അമ്മ-
യ്ക്കായിരങ്ങൾ കണിവയ്ക്കും തിരുനാള്
ജന്മമെന്നാൽ തിളയ്ക്കുന്ന വഴിപാട് - അതിൽ
പുണ്യവെള്ളം തളിക്കുന്ന ദേവിയാര്?

ഉള്ളതെല്ലാം കൊടുക്കുന്ന പൊങ്കാല, ദേവി
ഉള്ളഴിഞ്ഞു തുണയ്ക്കുന്ന പൊങ്കാല
ഉച്ചവെയിലടുപ്പത്തെ പൊങ്കാല - വെയിൽ
പിച്ചകപ്പൂനിലാവാക്കും പൊങ്കാല
(കരിക്കകം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts