അമ്പിളി
ഗോഡ് ബ്ലെസ്സ് യൂ
Ambili (God Bless You)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനബേബി ജോണ്‍ കലയന്താണി
ഗായകര്‍സിസിലി ,നിഥിൻ പീറ്റർ ,ഡയൻ പീറ്റർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 03 2012 14:22:47.

അമ്പിളിമാമന്റെ ചുറ്റും നിരന്നു കൊണ്ട്
അംബരപൂമണിത്താരകളേ
അംബരപൂമണി താരകളേ
കൊഞ്ചിച്ചിരിച്ചു കൊണ്ടന്തിയിൽ മാനത്തായ്
എന്തു തിരയുന്നു നിങ്ങൾ
എന്തു തിരയുന്നു നിങ്ങൾ
ഭൂമിയിൽ വന്നു പിറന്ന മഹോന്നത
രാജനാം ഈശോയെ ഞങ്ങൾ
ആരാധിച്ചീടുവാൻ പൊന്നൊളി വീശി
ക്കൊണ്ടെങ്ങും നിരന്നിതാ ഞങ്ങൾ (2)

പുഞ്ച വയലിന്റെ പാടത്തു പാറുന്ന
പച്ചക്കിളി പനംതത്തകളേ
പച്ചക്കിളി പനംതത്തകളേ
ചൂളമടിച്ചു പാറിപ്പറന്നു കൊണ്ടെ
ങ്ങോട്ടു പോകുന്ന നിങ്ങൾ
എങ്ങോട്ടു പോകുന്നു നിങ്ങൾ
ഭൂമിയിൽ വന്നു പിറന്ന മഹോന്നത
രാജനാം ഈശോയെ ഞങ്ങൾ
ആരാധനാ സ്തുതി ഗീതങ്ങൾ പാടുവാൻ
പാറിപ്പറക്കുന്നു ഞങ്ങൾ (2)

പുന്നാരപൂമണം തൂകിക്കൊണ്ടെങ്ങും
പൂത്തൊരു പൂമണി ചില്ലകളേ
പൂത്തൊരു പൂമണി ചില്ലകളേ
താരിളം തെന്നലിൽ ചാഞ്ചക്കമാടി
ചിരിക്കുന്നതെന്തിനു നിങ്ങൾ
ചിരിക്കുന്നതെന്തിനു നിങ്ങൾ
ഭൂമിയിൽ വന്നു പിറന്ന മഹോന്നത
രാജനാം ഈശോയെ ഞങ്ങൾ
പൂമെത്ത തീർത്തു കൊണ്ടാരാധിച്ചീടുവാൻ
ചാഞ്ചക്കമാടുന്നു ഞങ്ങൾ (2)
(അമ്പിളി മാമന്റെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts