നിന്റെ മാലയിൽ
എല്ലാം സ്വാമി
Ninte Malayil (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംയദുകുല കാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:27:59.

PALLAVI



നിന്റെ മലയിൽ നീലിമലയിൽ
നിന്നു ഞാൻ പാടി
ഹരിഹരാത്മജനേ സ്വാമീ
ഹരിവരാസനം
(നിന്റെ മലയിൽ..)

ശരണം വിളിയാൽ ഭക്തർ വരുന്നു
ശതലക്ഷങ്ങൾ നിൻ തിരുമുന്നിൽ
ആധികൾ വ്യാധികൾ അഗ്നിയിലെരിയും
ആ പുണ്യദർശനം തേടീ
മാമലവനിയിൽ നിന്നുയരുന്നൂ
ശരണ നിനാദം വാനോളം
(നിന്റെ മലയിൽ..)

ഭസ്മതീർത്ഥം നിറുകിൽ തൂകി
മൂവുരു മുന്നിൽ വീണു വണങ്ങി
ദുരിതവും ദു:ഖവും പമ്പകടക്കും
അയ്യപ്പകീർത്തനം പാടി
മനമറിയുന്നൂ ദേവസുഗന്ധം
മിഴിനിറയുന്നൂ നിൻ രൂപം
(നിന്റെ മലയിൽ..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts