മാളികപ്പുറത്തമ്മേ
എല്ലാം സ്വാമി
Maalikapurathamme (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:22:26.

PALLAVI



മാളികപ്പുറത്തമ്മേ മഞ്ജുളാംഗിയാമമ്മേ
മൗനപൂജയാൽ സ്വാമി സംഗമ ശാന്തി തേടുന്നൊരമ്മേ
നിൻ തിരുനടയിതിലുരുകുന്നിഹനര ജീവിതകേരങ്ങൾ
നിത്യമകന്നിടുവാൻ പ്രാരബ്ധ കലിയുഗദുരിതങ്ങൾ
(മാളികപ്പുറത്തമ്മേ…)

സൂര്യനും ചന്ദ്രനും തൊഴുതു മടങ്ങീടും
പ്രദക്ഷിണ വീഥിയിലൂടെ
മലയജ മണമോലും പുലർകാല സന്ധ്യയിൽ
മലയേറി നിന്മുന്നിൽ വന്നു
വാമദേവസുത വാമഭാഗമമരുന്ന നിന്നരികിൽ വന്നു
വരം തേടി ഞാൻ കാത്തു നിന്നു
(മാളികപ്പുറത്തമ്മേ…)

കാമവും ക്രോധവും കനലായെരിയുന്ന
അമ്പലമുറ്റത്തു നില്ക്കേ
മഞ്ചാംബികേനിൻ പുരാവൃത്ത ഗീതികൾ
മാമകമനസിൽ തെളിഞ്ഞൂ
മോഹിനീതനയ സേവികേ തവപദാംബുജം
ഹൃദി നിനച്ചൂ അനുഗ്രഹമെന്നിൽ നിറന്നു
(മാളികപ്പുറത്തമ്മേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts