തിരുവാഭരണ വിഭൂഷിത
എല്ലാം സ്വാമി
Thiruvaabharana Vibhooshitha (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:37:16.

PALLAVI



തിരുവാഭരണവിഭൂഷിതമാം നിൻ
തിരുവുടൽ കണികാണണം മോഹന-
തിരുവുടൽ കണികാണണം
മരതകമണി ചാർത്തി വിളയാടും ഓമന
മലർമേനി കണി കാണണം അയ്യപ്പാ നിൻ
മലർമേനി കണി കാണണം
(തിരുവാഭരണ…)

പൂങ്കാവനം കണ്ടു പുലരിയിൽ ഞങ്ങൾ
പമ്പാതീരമെത്തുന്നു പാപം
തീർത്തു കുളിച്ചു കേറുന്നു
പല പല കവികൾ പാടിയുണർത്തിയ
മലനിര താണ്ടി വരുന്നു നിന്റെ
സന്നിധി തേടി വരുന്നു
ഹരിഹരസുതനേ അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം നീയേ അയ്യപ്പാ

തത്വമസിയുടെ തത്വം വിളങ്ങും
തൃപ്പടി കേറി വരുമ്പോൾ
പുണ്യ ദർശനം കാത്തു നിൽക്കുമ്പോൾ
അദ്വൈതരൂപന്റെ ദിവ്യമാം കാരുണ്യം
ആഴി പോലലയടിക്കുന്നു മുന്നിൽ
അവിടുത്തെ നട തുറക്കുന്നു
ഹരിഹരസുതനേ അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
സ്വാമി ശരണം അയ്യപ്പാ
ശരണം നീയേ അയ്യപ്പാ
(തിരുവാഭരണ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts