കർപ്പൂര ദീപങ്ങൾ
പൂങ്കാവനം (എം.ജി.ശ്രീകുമാർ)
Karpoora Deepangal (Poonkaavanam (MG Sreekumar))
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 04:08:24.
 
സ്വാമിയേശരണം (3) അയ്യപ്പാ (4)

കര്‍പ്പൂരദീപങ്ങള്‍ കാതരജന്മങ്ങള്‍
കരിമലവാസനാം നിന്റെ കാല്‍ക്കലേ പുണ്യങ്ങള്‍
(കര്‍പ്പൂര )
കര്‍പ്പൂരദീപങ്ങള്‍ കാതരജന്മങ്ങള്‍

മണ്ഡ‍ലം നോല്‍ക്കുന്ന മാമലക്കാവുകള്‍
മായാജപമന്ത്രശ്രുതി മീട്ടുമ്പോള്‍
(മണ്ഡലം )
ജനിമൃതിയും ഭവഭയവും ദുരിതശതങ്ങളും ഒഴിവാക്കാനായി
സ്വാമീഭഗവാന്റെ നാമം നമിച്ചുണരും
(കര്‍പ്പൂര )

ചന്ദനം ചാര്‍ത്തുന്ന കാര്‍മുകില്‍ സ്വാമിമാര്‍
നക്ഷത്രരുദ്രാക്ഷമണിയെണ്ണുമ്പോള്‍
(ചന്ദനം )
പരംപൊരുളേ പരബ്രഹ്മമേ
പങ്കജനയനനു പൊന്മകനേ
സ്വാമീഭഗവാന്റെ രൂപം കവിച്ചുണര്‍ത്തും
(കര്‍പ്പൂര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts