സ്വാമി പൊന്നുസ്വാമി
പൂങ്കാവനം (എം.ജി.ശ്രീകുമാർ)
Swami Ponnuswami (Poonkaavanam (MG Sreekumar))
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 04:32:07.


സ്വാമി പൊന്നുസ്വാമി
സ്വര്‍ണ്ണക്കളഭനിലാവാല്‍ ആരതിയുഴിയാമനിശം
സ്വാമി നെഞ്ചില്‍ പൂവായി പൂക്കും അഞ്ജലിയില്‍ വാഴുമെന്റെ
സ്വാമി

സൂര്യനും നറുതിങ്കളും ചതുര്‍വേദവും അടിപണിയും (2)
നിന്റെ മണ്ഡപത്തില്‍ തിരി കൊളുത്തും
ശരണാഗതനിവനേകണമഭയം നീ
പൊന്നു സ്വാമി എന്റെ സ്വാമി
സ്വര്‍ണ്ണക്കളഭനിലാവാല്‍ ആരതിയുഴിയാമനിശം
സ്വാമി

കാരുണ്യപ്പമ്പയില്‍ കാലുഷ്യം കഴുകി
കഠിനം കരിമലമേലു കേറി
(കാരുണ്യ )
നിത്യമാം നിന്നുടെ സന്നിധി തേടി (2)
മോക്ഷമന്ത്രാക്ഷരഗുരുവരം തേടി
സ്വാമി പൊന്നു സ്വാമി
സ്വര്‍ണ്ണക്കളഭനിലാവാല്‍ ആരതിയുഴിയാമനിശം
സ്വാമി

നെയു്വിളക്കായി നിന്‍ സന്നിധിയില്‍ ഞാന്‍
നിരവധി ജന്മങ്ങള്‍ നിന്നു കത്തും
(നെയു്വിളക്കായി )
നിന്‍ തിരുവാഭരണമായി തീര്‍ന്നുവെങ്കില്‍ (2)
നിത്യനിര്‍മ്മാല്യമാല്യമായി മാറിയെങ്കില്‍ ഞാന്‍
(സ്വാമി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts