മഞ്ഞണിമാസം
പൂങ്കാവനം (എം.ജി.ശ്രീകുമാർ)
Manjanimaasam (Poonkaavanam (MG Sreekumar))
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 04:08:53.
 

മഞ്ഞണിമാസം വന്നല്ലോ - നല്ല
മണ്ഡലമാസം വന്നല്ലോ
സ്വാമിയേശരണം അയ്യപ്പാ - എന്റെ
സ്വാമിയേശരണം അയ്യപ്പാ
മംഗളമാല ധരിക്കേണം
കരിനീലമുടത്തു നടക്കേണം
(സ്വാമിയേ)
ബ്രാഹ്മമുഹൂര്‍ത്തത്തിലുണരേണം
മൃദുമന്ത്രജപങ്ങളില്‍ മുഴുകേണം
(സ്വാമിയേ)
നന്മകള്‍ തേടി നടക്കേണം
തിരുനാദപയോധിയിലുണരേണം
(സ്വാമിയേ) (3)

ഗണപതിഹോമങ്ങള്‍ ചെയ്യേണം
സല്‍ഗുരുജനപൂജകള്‍ തുടരേണം
(സ്വാമിയേ)
ഇടനെഞ്ചില്‍ ഉരുകും ദുരിതങ്ങള്‍
ഇനി ഇരുമുടിയാക്കി മുറുക്കേണം
(സ്വാമിയേ)
ചന്ദനകളഭങ്ങളണിയേണം
മണിച്ചിന്തുകള്‍ തുടികൊട്ടി പാടേണം
(സ്വാമിയേ)
വിഘ്നവിനായകഭഗവാനായി
നെഞ്ചില്‍ സങ്കടതേങ്ങകള്‍ ഉടയേണം
(സ്വാമിയേ) (3)

ശരണം വിളിച്ചിനി പടിയിറങ്ങാം
ദൂരെ ശബരിമലയ്ക്കു നടന്നീടാം
(സ്വാമിയേ)
കരിമലകേറണമലരെല്ലാം
നല്ലൊരഴുതയില്‍ വീണു വണങ്ങേണം
(സ്വാമിയേ)
പരിശുദ്ധപമ്പയില്‍ മുങ്ങേണം
സര്‍വ്വപാപങ്ങള്‍ മുഴുവന്‍ തീരേണം
(സ്വാമിയേ)
പതിനെട്ടു പടികള്‍ കയറേണം
ഈ പരംപൊരുള്‍സ്വാമിയേ കൂപ്പേണം
(സ്വാമിയേ) (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts