വിപിനത്തില്‍
ദക്ഷിണ
Viphinathil (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍സുദീപ് കുമാർ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:34:45.
വിപിനത്തിൽ ചന്ദ്രനുദിച്ചപോലെ - പമ്പാ-
പുളിനത്തിൽ വന്നു പിറന്ന കുഞ്ഞേ
ശോഭനമാം നിന്റെ കണ്ഠത്തിൽ ഈ മണി -
ശങ്കരൻ കെട്ടിയതല്ലേ? - ശിവ-
ശങ്കരൻ കെട്ടിയതല്ലേ?

ഗൗരിയും ലക്ഷ്മിയും വിശന്നപ്പോൾ
സ്തന്യം പകർന്നവരല്ലേ? - പീയൂഷ-
സ്തന്യം പകർന്നവരല്ലേ?
വിദ്യകളഖിലവും നാവിൽക്കുറിച്ചത്‌
സരസ്വതിദേവിയുമല്ലേ?

മുപ്പത്തിമുക്കോടി ദേവകൾ ഭൂമിക്കു
സമ്മാനമായ് തന്നതല്ലേ?- നിന്നെ
സമ്മാനമായ് തന്നതല്ലേ?
നാരായണന്റെ മനോജ്ഞാ൦ഗിരൂപത്തിൽ
കൈവന്ന പുണ്യം നീയല്ലേ ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts