കാന്താ താമസമെന്തഹോ
ദിവ്യ ഹൃദയം
Kaantha thaamasamenthaho (Divya Hrudhayam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമോഹന്‍ സിതാര
ഗാനരചനയുസ്തുസ് യൂസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:13.


കാന്താ! താമസമെന്തഹോ !
വരുവാനേശു
കാന്താ! താമസമെന്തഹോ !

കാന്താ നിന്‍ വരവിന്നായ് കാത്തിരുന്നെന്റെ മനം
വെന്തുരുകുന്നു കണ്ണും മങ്ങുന്നു മനുവേലേ
(കാന്താ!)

വേഗത്തില്‍ ഞാന്‍ വരുമെന്ന് പറഞ്ഞിട്ടെത്ര
വര്‍ഷമതായിരിക്കുന്നു!
മേഘങ്ങളില്‍ വരുന്നെന്നു പറഞ്ഞതോര്‍ത്തു
ദാഹത്തോടെയിരിക്കുന്നു
ഏകവല്ലഭനാകും യേശുവേ! നിന്റെ നല്ല
ആഗമനം ഞാന്‍ നോക്കി ആശയോടിരിക്കയാല്‍
(കാന്താ!)

ദുഃഖം നീ നോക്കുന്നില്ലയോ - എന്റെ വിലാപ
ശബ്ദം നീ കേള്‍ക്കുന്നില്ലയോ?
തക്കം നോക്കീടുന്നില്ലയോ പിശാചെന്‍ മനം
വെക്കം ഹനിപ്പാനയ്യയ്യോ!
തൃക്കണ്ണാലെന്നെ നോക്കി ദുരിതങ്ങളാകെ പോക്കി
വെക്കം നിന്‍ മണവാട്ടിയാക്കിക്കൊള്ളുവാന്‍ പ്രിയ!
(കാന്താ!)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts