അയ്യപ്പാ നിന്നെക്കാണാന്‍
ശബരി
Ayyappa Ninne Kaanan (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2017 08:19:21.

അയ്യപ്പാ നിന്നെക്കാണാനലിവോലും കണ്ണുകൾ വേണം
ആത്മാവിൽ സംഗീതം വേണം
വേദാന്തത്തുടിവേണം നീഹാരത്തുകിൽ വേണം
പുണ്യാഹം നെഞ്ചിൽനിറയേണം, സ്വാമീ
പൂക്കാലം മഞ്ഞിൽപ്പുലരേണം (2)

ആടിമേഘങ്ങൾ കോടിപ്പാവുടുക്കുമ്പോൾ
എല്ലാം കരിനീലമായിടുമ്പോൾ
മാമലത്തോപ്പിൽ മഞ്ഞിന്നാഴികൂടുമ്പോൾ
ഉള്ളം നെയ്ത്തേങ്ങയായിടുമ്പോൾ
കൽക്കണ്ടത്തുണ്ടായും കൽപ്പാന്തപ്പൊരുളായും (2)
ഭൂതനാഥനു ദേവശാരിക ഗീതമോതുമ്പോൾ
കാലത്തിൽ തുളുമ്പുന്നു കാലം
ശംഖിൽനിന്നും മന്ത്രംകേട്ടു അയ്യപ്പൻശരണം
നെഞ്ചിൽനിന്നും തത്വം കേട്ടു ശാസ്താവേ ശരണം (ആയ്യപ്പാ...)

ജന്മപാപങ്ങൾ തീരാക്കർമ്മദോഷങ്ങൾ
നമ്മെ കലിയോടു ചേർത്തിടുമ്പോൾ
ആദിനാദങ്ങൾ കേൾക്കാമേകബോധങ്ങൾ
നമ്മെ ഓങ്കാരമാക്കിടുമ്പോൾ
കൈവല്യക്കനവായും കസ്തൂരിച്ചിമിഴായും (2)
ഭൂമിപാലനു പന്തളാധിപനെന്തു നൽകാവൂ
മോഹിച്ചാൽ കിടയ്ക്കാത്ത മോക്ഷം
ശംഖിൽനിന്നും മന്ത്രംകേട്ടു അയ്യപ്പൻശരണം
നെഞ്ചിൽനിന്നും തത്ത്വം കേട്ടു ശാസ്താവേശരണം (ആയ്യപ്പാ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts