പ്രണവമുണരുന്ന
ദേവാമൃതം
Pranavamunarunna (Devaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമുരളീകൃഷ്ണ
ഗാനരചനവിജു കുന്നുമ്പുറം
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:29.


ഓം ...ശ്രീവിഷ്ണുമായേ നമ:
പ്രണവമുണരുന്ന പെരിങ്ങോട്ടുകരയില്‍
ശ്രീദേവസ്ഥാനത്തെ ശ്രീലകത്ത്
ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചപോല്‍
ശ്രീവിഷ്ണുമായ വിളങ്ങുന്നു
അഷ്ടൈശ്വര്യ വരദാഭ ചൊരിയുന്നു
(പ്രണവം )

ശ്രീദേവ സ്ഥാനത്ത് വരുവാനും
സ്വാമിയെ കണ്‍കണ്ടു വണങ്ങാനും (ശ്രീദേവ )
ശ്രീവിഷ്ണുമായ തന്‍ അനുഗ്രഹം വാങ്ങാനും
മുജ്ജന്മ സുകൃതം വേണം (ശ്രീവിഷ്ണു ) - സ്വാമീ
എന്നുള്ളിലെപ്പോഴും വേണം - സ്വാമീ
എന്നുള്ളിലെപ്പോഴും വേണം
(പ്രണവം )

ശാക്തേയ പൂജയ്ക്ക് കൂടാനും
സര്‍വ്വ ദോഷങ്ങളും തീര്‍ക്കാനും (ശാക്തേയ )
ശ്രീവിഷ്ണുമായ തന്‍ തിരുവുള്ളം കനിയുമ്പോള്‍
മറ്റൊരു അഭയം വേണോ (ശ്രീവിഷ്ണു ) - സ്വാമീ
എന്നുള്ളിലെപ്പോഴും വേണം - സ്വാമീ
എന്നുള്ളിലെപ്പോഴും വേണം
(പ്രണവം )
അഷ്ടൈശ്വര്യ വരദാഭ ചൊരിയുന്നു
അഷ്ടൈശ്വര്യ വരദാഭ ചൊരിയുന്നു
അഷ്ടൈശ്വര്യ വരദാഭ ചൊരിയുന്നു ..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts