ഈ ലോകഗോളത്തിൽ
മധുരഗീതങ്ങൾ Vol I
Ee Lokagolaththil (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:05.
ഈ ലോകഗോളത്തില്‍ ഒരു സിരാസസന്ധിയില്‍
ഇനിയുമൊരിയ്ക്കല്‍ നാം കണ്ടുമുട്ടും
ഒരു കാലമൊരുകാറ്റില്‍ വേര്‍പെട്ടു പോയതാം
ഇരു തൂവല്‍ ചീളുകള്‍ എന്ന പോലെ
(ഈ ലോക)

ഇരുളിലോ നിഴലിലോ നീല നിലാവിലോ
മഴയിലോ മലയിലോ മരുഭൂവിലോ (ഇരുളിലോ)
ഒരു വര്‍ണ്ണ നിമിഷത്തിന്‍ ചിറകിന്‍റെ കീഴില്‍ നാം
ഒരു വട്ടം കൂടി തരിച്ചു നില്‍ക്കും (ഈ ലോക)

കഥയിലെ കാമുകി കാമുകന്മാരേപ്പോല്‍
കരളിന്‍റെ ഭാരം കരഞ്ഞു തീര്‍ക്കും (കഥയിലെ)
കാലം കൊളുത്തും വിളക്കിന്‍ വെളിച്ചത്തില്‍
കാണാത്ത ചിത്രങ്ങള്‍ കണ്ടു തീര്‍ക്കും (ഈ ലോക)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts