വെണ്ണിലാവ്
പച്ചനെല്ലിക്ക
Vennilavu (Pachanellikka)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഹംസ കുന്നത്തേരി
ഗാനരചനഹംസ കുന്നത്തേരി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:04.
 
ഹബീബത്തിയാ ആലിയാ ഹബീബത്തിയാ ആലിയാ
ഹബീബത്തിയാ ആലിയാ ഹബീബത്തിയാ ആലിയാ

വെണ്ണിലാവുദിച്ച പോലെ എന്റെ ആലിയാ
വെൺപിറാവു പോലെയാണ് എന്റെ ആലിയ (2)
ഒരു പാടു സ്നേഹിച്ചു പോയ് നിന്നെ
അറിയാതെ മോഹിച്ചു പോയ് (2)
നീയെന്റെ മനസ്സിന്റെ ഉള്ളിൽ
ഒളിച്ചിരുന്നു ഞാൻ തിരിച്ചറിഞ്ഞു
ആലിയാ ആലിയാ ആലിയാ ആലിയാ
( വെണ്ണിലാവുദിച്ച...)

സ്വപ്നക്കടവത്ത് പവിഴപ്പൂമുത്തായ്
പുലരിപ്പെണ്ണേ നീ വന്നില്ലേ
അകലെ മാനത്ത് അലയും മേഘം പോൽ
എവിടെയാണു നീ പ്രിയസഖിയേ
ഇഷ്ടമെന്ന വാക്കു കേൾക്കുവാൻ കൊതിച്ചു എത്രനാൾ
പൂനിലാവിലെന്റെ മുന്നിലൊന്നു വന്നു നിൽക്കുമോ
കന്നിപ്പളുങ്കു പെണ്ണിന്നെവിടെ കുഞ്ഞിപ്പറവകളേ പറയൂ
അവളകലെയെങ്ങോ എവിടെ ഞാൻ കരളു നീറി ഇവിടേ
ആലിയാ ആലിയാ ആലിയാ ആലിയാ
( വെണ്ണിലാവുദിച്ച...)


ഹബീബത്തിയാ ആലിയാ ഹബീബത്തിയാ ആലിയാ
ഹബീബത്തിയാ ആലിയാ ഹബീബത്തിയാ ആലിയാ

കൊഞ്ചും കൊലുസ്സിന്റെ ഈണം കേൾക്കാതെ
മിഴിനീർ മഴയും പൊഴിയുന്നേ
കണ്ണാരം പൊത്താനും കിന്നാരം ചൊല്ലാനും
പൂമൈനേ ഇനി കഴിയില്ലേ
എന്റെ നെഞ്ചിനുള്ളിലെന്നും സ്വർണ്ണവർണ്ണചിത്രമായ്
എന്നുമെന്റെയോർമ്മയിൽ നിറഞ്ഞു നിൽക്കും കണ്മണീ
രാവിന്റെ ശോകമല്ലേ രാപ്പാടി പാടുകില്ലേ
നീയെവിടെയാണ് പൊന്നേ നാം തമ്മിൽ കാണുകില്ലേ
ആലിയാ ആലിയാ ആലിയാ ആലിയാ
( വെണ്ണിലാവുദിച്ച...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts