പച്ചനെല്ലിക്ക
പച്ചനെല്ലിക്ക
Pachanellikka (Pachanellikka)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഹംസ കുന്നത്തേരി
ഗാനരചനഹംസ കുന്നത്തേരി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:01.
 
പച്ചനെല്ലിക്ക കണ്ടു നിൽക്കണ പോലെ
എനിക്കു തോന്നിയതാണോ നിന്റെ പൂമുഖം (2)
പാടത്തെ പനംതത്തക്കിളിയേ
നീയെന്റെ മനസ്സിനു കൊതിയായ്
വെള്ളാമ്പൽ പൂവല്ലേ മിന്നാരക്കണ്ണല്ലേ
ചെല്ലക്കാറ്റിൻ ചേലല്ലേ (2)
(പച്ചനെല്ലിക്ക......)

മനസിന്റെ താഴു തുറന്നു നീ തരുമോ
സ്നേഹത്തിൻ ദൂതു പകർന്നു നീ തരുമോ (2)
വെറുമൊരു പുഞ്ചിരിയിൽ ഇശലുകൾ പെയ്യുന്നേ
കളമൊഴി കൊഞ്ചലുകൾ മധുമയമാകുന്നേ
എന്താണ് എന്നോട് ഇങ്ങനെ
എടീ പെണ്ണേ നീയെന്റെ സ്വന്തമായ്
പുന്നാരപ്പൂങ്കാവിൽ പോകാം പെണ്ണേ
എന്നോട് കൂടാൻ നീ വായോ പൊന്നേ
(പച്ചനെല്ലിക്ക......)

പിരിയാൻ കഴിയില്ല ഒരിക്കലും കരളേ
മറിമാൻ കണ്ണുള്ള മൊഹബ്ബത്തിൻ കുളിരേ (2)
നീയെൻ ജീവന്റെ നിറകുടമാകില്ലേ
വാർതിങ്കൾ പോലെ അഴകേ നീയില്ലേ
അരികിൽ നീ എപ്പോഴുമുള്ള പോൽ
സ്നേഹപ്പൂമുത്തേ നീയൊന്നു വാ
ഖൽബിന്റെ തീരത്ത് നിൽക്കും പെണ്ണേ
കാണുന്ന സ്വപ്നങ്ങൾ നീ മാത്രമായ്
(പച്ചനെല്ലിക്ക....


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts