ആടിക്കാറ്റിന്റെ
ആള്‍ക്കരടി
Aadikkattine (Aalkaradi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:49.
 
ആടിക്കാറ്റിനെ ഞങ്ങൾക്കെതിരേ
ആരേ ഭൂമിയിലേക്കയച്ചൂ
കൈയ്യിലിടിവാളും മിന്നലുമായി
കാർമുകിൽ കുതിരപ്പുറത്തു വരും

കായൽത്തിരകളിൽ ഞങ്ങടെ തോണികൾ
ആടിത്തളർന്നുവല്ലോ
ശക്തി തരൂ ശക്തി തരൂ
ഇക്കൊടും കാറ്റിലും ഇക്കൊച്ചു തോണികൾ
അക്കരെക്കടവിലണയ്ക്കാൻ

ഈറനാം കണ്ണുകൾ തീരങ്ങളിൽ സ്നേഹ
ധാര ചുരന്നു നിൽക്കേ
ശക്തി തരൂ ശക്തി തരൂ
ഞങ്ങടെ നെഞ്ചിലെയീ മൺവിളക്കിലെ
പൊൻതിരി പൊലിയാതിരിക്കാൻ


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts