വെങ്കിടം തിരുവെങ്കിടം
ശ്രീ കൃഷ്ണ ഗാനം
Venkitam Thiru Venkitam (Sree Krishna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ടി എസ് രാധാകൃഷ്ണന്‍
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: August 09 2020 10:02:21.
വെങ്കിടം തിരുവെങ്കിടം
ശ്രീ വെങ്കിടം തിരുവെങ്കിടം
തിരുപ്പതിയപ്പനിടം തിരുവെങ്കിടം

സപ്തശൈലങ്ങള്‍ തന്‍ നെറുകയില്‍
രത്നങ്ങള്‍ ചൂടുന്ന ശ്രീകോവിലില്‍
വരദാനനിലയമായി കാരുണ്യനിധിയായി
വാണരുളും ദേവനിന്നിങ്ങെഴുന്നള്ളി
മുഴങ്ങുന്ന ഗോവിന്ദ നാമസങ്കീര്‍ത്തനം
നുകരുന്നോരെന്‍മനം തുടിച്ചു തുള്ളി

കാറൊളിവര്‍ണ്ണനാം ഗുരുപവനേശ്വന്‍റെ
കാലടിപതിഞ്ഞതീ വൃന്ദാവനം
ശ്രീപാര്‍ത്ഥസാരഥിതന്‍ തേരൊലി പാവന
തീര്‍ത്ഥമായി ഒഴുകുന്ന പൂങ്കാവനം
അന്നപൂര്‍ണ്ണേശ്വരി ആദിമഹേശ്വരി
അമ്മ വാഴുന്നതീ സന്നിധാനം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts