പുലിമകളിൽ പൊലിമകളിൽ
ദക്ഷിണ ഗംഗ
Pulimukalil Polimakalil (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.
 
പുലിമുകളിൽ പൊലിമകളിൽ
പുണ്യം നീ ആരാണേ
പന്തള മന്നനു കണ്ണാണേ
ചന്തമുദിച്ച കണക്കാണേ
ചന്തിരനെന്നതു പോലാണേ
ചന്ദനമഴയുടെ മണമാണേ
ശരണം ശരണം സ്വാമിയപ്പാ
ശരണം ശരണം സ്വാമി (2)
(പുലിമുകളിൽ...)

അങ്ങകലെ കാടാണേ കരി കടുവകളുള്ളൊരു കാടാണേ
കാളികളും കൂളികളും വാണരുളും കാടാണേ
നോവകലാനായ് പാലിനു വേണ്ടി
കുഞ്ഞിന് പോകണ പോക്കാണേ (2)
കൈലാസത്തിൻ നാഥൻ പോൽ
വരവായ് നീ മുന്നിൽ
പാലാഴി പൂമങ്കപ്പെണ്ണിൻ നേരഴകാണേ
(പുലിമുകളിൽ...)

ആൺപുലിമേൽ പോരുന്നേ
ഒരു നൂറു കണക്കിനു പെൺ പുലിയും
വന്നണയും നേരമിതാ നോവുകളോ മായുന്നേ
ദേവഗണങ്ങൾ പൂ ചൊരിയുന്നേ
വാമൊഴി മധുരം തൂകുന്നേ (2)
സന്താപങ്ങൾ തീരാനായ് അവതാരം നീയേ
നെഞ്ചിൻ മേട്ടിൽ താനേ ചേരും താരകമാണേ
(പുലിമുകളിൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts