എരുമേലിയില്‍
എല്ലാം എനിക്കെന്റെ സ്വാമി
Erumeliyil (Ellam Enikente Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:27.

എരുമേലിയിൽ പേട്ട തുള്ളി പാട്ടു പാടി
കൂട്ടമായി തിരുതകൃതി താളമിട്ടു
ശരണമേളഘോഷമായ്
ചായം പൂശി ചുവടു വെച്ചു നർത്തനം തുടങ്ങിടുന്ന
സ്വാമിമാരേ മലകയറാം ശരണം വിളിക്കാം
(എരുമേലിയിൽ..)

ശരണം ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ
നിരനിരയായ് നട നടക്കാൻ ശരണമയ്യപ്പാ

സകല ഗുണദേവാ ശരണമയ്യപ്പോ
അയ്യപ്പ തിന്തകത്തോം തോം തോം സ്വാമി തിന്തകത്തോം (2)
വില്ലാളിവീരനയ്യാ കാത്തിടേണം നീ
വീരമണികണ്ഠനയ്യാ കരൂണ ചൊരിയൂ നീ
വാവരെ തൊഴുതേൻ സ്വാമി ശരണമയ്യപ്പാ
കന്നിസ്വാമിമാരുമെത്തി ശരണമയ്യപ്പാ
അയ്യപ്പ തിന്തകത്തോം തോം തോം സ്വാമി തിന്തകത്തോം (4)

അമ്പലപ്പുഴ സ്വാമിമാരും ആലങ്ങാട്ടു സ്വാമിമാരും
ഇമ്പമോടെ പേട്ട തുള്ളി ശരണം വിളിച്ചു
ഗരുഡനണയും ഉത്സവത്തിൽ പാണ്ടിമേള താളമൊടേ
കലിയുഗ വരദാ നിന്നുടെ പദകമലം കുമ്പിടാം
അയ്യപ്പ തിന്തകത്തോം തോം തോം സ്വാമി തിന്തകത്തോം (4)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts