മൂകനെ വാചാലനാക്കി
അമ്മേ ദേവീ മഹാമായേ
Mookane Vaachalanaki (Amme Devi Mahamaye)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംസാവിത്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:17.
 

മൂകനെ വാചാലനാക്കി
ഒരു സ്നേഹം പുലരുന്നു കുടജാദ്രിയിൽ
അമൃതിനെ വെല്ലുമാ വാത്സല്യം
അലിയുന്നു സൗപർണ്ണികയിൽ
ആനന്ദ സൗപർണ്ണികയിൽ
(മൂകനെ...)


അംബികമാർക്കമ്മ മൂകാംബിക
അഞ്ജനമിഴികളാൽ ഉഴിയുമ്പോൾ
ഈരീഴു ലോകവും ചിറകടിച്ചുണരുന്നു
ഈറക്കുഴൽ പോലും പാടുന്നു
അഴകിന്റെയമ്മ അറിവിന്റെയമ്മ
അനശ്വരകലകൾക്കമ്മ
ദേവിയെൻ അക്ഷരപ്പിഴകൾക്കുമമ്മ
(മൂകനെ...)



ശങ്കരപീഠത്തിൽ ജ്ഞാനാംബിക
തൻപദ നഖശ്രീ ഉഴിയുമ്പോൾ
വേദാന്തഭാഷ്യങ്ങൾ അണ തകർത്തൊഴുകുന്നു
ആദിപരാശക്തി ഉണരുന്നു
പൊരുളിന്റെയമ്മ നിറവിന്റെയമ്മ
പ്രണവസ്വരൂപിണി അമ്മ
ദേവിയെൻ പാമരമൊഴികൾക്കുമമ്മ
(മൂകനെ...)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts