സ്വപ്നം പോലെ
ഗാന പൌർണമി
Swapnam Pole (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:40:54.

സ്വപ്നം പോലെ ഹംസം നീന്തും
കടവില്‍ നീ വന്നു...
വെള്ളാമ്പല്‍പ്പൂവിതള്‍ പോലും നിന്നിലെ
കൗമാരലാവണ്യം നോക്കി നിന്നു.....
സ്വപ്നം പോലെ ഹംസം നീന്തും
കടവില്‍ നീ വന്നു....

നീലാകാശം മേലേ നിന്നും
നിനക്കു ചൂടാന്‍ പൂവെറിയുന്നു...
(നീലാകാശം...)
ദൂരെ ഏതോ താഴ്വരയില്‍
നിന്നെ വാഴ്ത്താന്‍ പാട്ടുതിരുന്നു...
പോരൂ തോഴീ അനുപദമരികില്‍....
സ്വപ്നം പോലെ ഹംസം നീന്തും
കടവില്‍ നീ വന്നു....

എന്നില്‍ നിന്നില്‍ മോഹം പെയ്യും
മധുരരാഗ സുധയൊഴുകുന്നു..
(എന്നില്‍ നിന്നില്‍...)
ഇന്നിന്നു കാണും സ്വപ്നങ്ങളില്‍
സ്വര്‍ഗ്ഗം തീര്‍ക്കാന്‍ നാമൊരുങ്ങുമ്പോള്‍
പാടൂ തോഴീ മദഭരജതികള്‍....
(സ്വപ്നം പോലെ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts