ഈ സായാഹ്നത്തിൽ
ഗാന പൌർണമി
Ee sayahnathil (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:44:47.

ഈ സായാഹ്നത്തില്‍ ഈ താഴ്വാരത്തില്‍
ഈ വഴി വന്നൊരു കാറ്റിന്‍ കൺകളും
ഈറനായ് മാറിയതെന്തേ....
ഈ സായാഹ്നത്തില്‍ ഈ താഴ്വാരത്തില്‍
ഈ വഴി വന്നൊരു കാറ്റിന്‍ കൺകളും
ഈറനായ് മാറിയതെന്തേ....
ഈ സായാഹ്നത്തില്‍.....

മധുരം മനസ്സിന്റെ ചുണ്ടില്‍ പുരണ്ടാല്‍
മയങ്ങാത്തവരുണ്ടോ....
കദനം കരളിനെ നുള്ളിനോവിക്കുമ്പോള്‍
കരയാത്തവരുണ്ടോ.....
(മധുരം മനസ്സിന്റെ...)
നുരയും പനിനീര്‍ തുള്ളികളേ...
ഒഴുകും മിഴിനീര്‍ തുള്ളികളേ...
ഓര്‍മ്മകള്‍ നീ നനയ്ക്കുന്നു....
ഈ സായാഹ്നത്തില്‍ ഈ താഴ്വാരത്തില്‍
ഈ വഴി വന്നൊരു കാറ്റിന്‍ കൺകളും
ഈറനായ് മാറിയതെന്തേ....
ഈ സായാഹ്നത്തില്‍.....

പ്രണയം ഹൃദയത്തില്‍ തംബുരു മീട്ടുമ്പോള്‍
പാടാത്തവരുണ്ടോ.....
വിരഹം സ്മൃതികളില്‍ വേദന പെയ്യുമ്പോള്‍
വിതുമ്പാത്തവരുണ്ടോ....
(പ്രണയം...)
വിരിയും മലരിന്‍ ചെണ്ടുകളേ....
വിറയും ലതതന്‍ ചുണ്ടുകളേ....
നോവുകള്‍ നീ ഉണര്‍ത്തുന്നു..
(ഈ സായാഹ്നത്തില്‍.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts