ചിങ്ങത്തെന്നൽ
ഗാന പൌർണമി
Chingathennal (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:48:57.

ചിങ്ങത്തെന്നല്‍ വര്‍ണ്ണത്തേരേറി
വന്നെത്തും...നിന്നെ താരാട്ടും...
വന്നെത്തും...നിന്നെ താരാട്ടും...
കന്നിപ്പൂവിന്‍ സ്വപ്നത്തേനൂറും
കല്‍ക്കണ്ടം ചുണ്ടില്‍ തന്നീടും
കല്‍ക്കണ്ടം ചുണ്ടില്‍ തന്നീടും
ആരീരാരോ ആരിരാരിരോ....
ആരീരാരോ ആരിരാരിരോ....

കരിമിഴിയില്‍ കനവുകള്‍ തന്‍
തരികളുമായ് കിടന്നുറങ്ങു്....
(കരിമിഴിയില്‍....)
അധരങ്ങളില്‍ ചിരി ചൊരിയും
മധുരിമകള്‍ നുകര്‍ന്നുറങ്ങു്....
അമ്മയ്ക്കുമ്മ.....ഉണ്ണിക്കുമ്മ....
അമ്മയ്ക്കുമ്മ.....ഉണ്ണിക്കുമ്മ....
ആലോലം പൂവിന്നൊരുമ്മ
(ചിങ്ങത്തെന്നല്‍....)

പുഴയരികില്‍ കുളിരലതന്‍
പുളകവുമായ് മലരുറങ്ങി....
(പുഴയരികില്‍...)
തളിര്‍മരത്തില്‍ ചെറുകിളിതന്‍
ചിറകിനുള്ളില്‍ മകളുറങ്ങി....
അമ്മയ്ക്കുമ്മ.....ഉണ്ണിക്കുമ്മ....
അമ്മയ്ക്കുമ്മ.....ഉണ്ണിക്കുമ്മ....
ആലോലം കാറ്റിന്നൊരുമ്മ
(ചിങ്ങത്തെന്നല്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts