കാൽവരി കുന്നിലെ കാരുണ്യമേ
വചനം
Kalvari kunnile kaarunnyame (Vachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:02.



കാൽ‌വരിക്കുന്നിലെ കാരുണ്യമേ കാവൽ വിളക്കാകുക
കൂരിരുൾ പാതയിൽ മാനവർക്കെന്നും നീ ദീപം കൊളുത്തീടുക
മാർഗ്ഗം തെളിച്ചീടുക.
( കാൽ‌വരിക്കുന്നിലെ... )

മുൾമുടി ചൂടി ക്രൂശിതനായി പാപലോകം പവിത്രമാക്കാൻ (2)
നിന്റെ അനന്തമാം സ്നേഹ തരംഗങ്ങൾ എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്റെ വിശുദ്ധമാം വേദവാക്യങ്ങൾ എന്റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും എന്നേ സ്വീകരിച്ചാലും
( കാൽ‌വരിക്കുന്നിലെ... )

കാരിരുമ്പാണി താണിറങ്ങുമ്പോൾ ക്രൂരരോടും ക്ഷമിച്ചവൻ നീ (2)
നിന്റെ ചൈതന്യമീ പ്രാണനാളങ്ങളിൽ എന്നും ചരിക്കുന്ന ശ്വാസമല്ലോ
നിന്റെ വിലാപം പ്രപഞ്ചഗോളങ്ങളിൽ എന്നും മുഴങ്ങുന്ന ദു:ഖ രാഗം
സ്വീകരിച്ചാലും എന്നേ സ്വീകരിച്ചാലും
( കാൽ‌വരിക്കുന്നിലെ... )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts