മരതകവർണ്ണനെ
സുദർശനം
Marathakavarnnane (Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2022 16:18:29.

മരതകവർണ്ണനെന്‍ ഗുരുവയൂരോമന കണ്ണനെ
ക്കാണാനിന്നെന്തു ഭംഗി
ഒട്ടൊന്നൊരുങ്ങിയാൽ നല്ലഭംഗി.. ഇനി
ഒന്നുമില്ലെങ്കിലും ഭംഗിതന്നെ...
(മരതക...)

മഞ്ഞപ്പട്ടാട ഉടുത്താൽ ഭംഗി
മന്ദാരമാല അണിഞ്ഞാൽ ഭംഗി
കിങ്ങിണി ഏലസ്സ് ചാര്‍ത്തിയാലും ഭംഗി
കണ്ണാ നിനക്കെല്ലാം ഭംഗി തന്നെ...
(മരതക...)

പീലിത്തിരുമുടി ചൂടിയാൽ ഭംഗി
കോലക്കുഴലു വിളിച്ചാലും ഭംഗി
കാലിയെ മേച്ചു നടക്കുന്നതും ഭംഗി
കാളിയമർദ്ദനം അതിലേറേ ഭംഗി
(മരതക..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts