ഒരു നേരം തൊഴുതു
സുദർശനം
Oru Neram Thozhuthu (Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: November 12 2023 14:09:41.



ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
ഒരുവട്ടം കൂടി തൊഴേണമെന്ന്
ഒരു വട്ടം കൂട്ടി കൂടി തൊഴുമ്പോഴും തോന്നും
ഇതുവരെ തൊഴുതത് പോരെന്ന്
അകതാരിൽ നിറയുമീ അനുപമ നിർവൃതി
ഗുരവായൂരമ്പലത്തിങ്കൽ മാത്രം
ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
ഒരുവട്ടം കൂടി തൊഴേണമെന്ന്

നിർമ്മാല്യം ദർശ്ശിച്ചു നില്ക്കുന്നേരം തോന്നും
അണിവാകച്ചാർത്തും തൊഴേണമെന്ന് [2]
അണിവാകച്ചാർത്തിൽ മതിമറക്കേ തോന്നും
അലങ്കാരപൂജ തൊഴേണമെന്ന്
അകതാരിൽ പെരുകുന്നോരീ വിചാരം ഇന്നും
ഗുരുവായൂരമ്പലത്തിങ്കൽ മാത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ [2]

സന്ധ്യയ്ക്ക് തൊഴുതുനില്ക്കുമ്പോൾ തോന്നും
എന്തൊരു ഭംഗിയെൻ കണ്ണനെന്ന് [2]
ആ ഭംഗി നുകരുമ്പോൾ ആർക്കും തോന്നും കണ്ണൻ
മാടിവിളിയ്ക്കുകയാണോയെന്ന് [2]
അകതാരിലീയൊരു മധു നിറയുന്നത്
ഗുരുവായൂരമ്പലത്തിങ്കൽ മാത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ [2]

ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
ഒരുവട്ടം കൂടി തൊഴേണമെന്ന്
ഒരു വട്ടം കൂട്ടി കൂടി തൊഴുമ്പോഴും തോന്നും
ഇതുവരെ തൊഴുതത് പോരെന്ന്
അകതാരിൽ നിറയുമീ അനുപമ നിർവൃതി
ഗുരവായൂരമ്പലത്തിങ്കൽ മാത്രം
ഒരു നേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
ഒരുവട്ടം കൂടി തൊഴേണമെന്ന്

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts