ശ്രീകൃഷ്ണ തുലാഭാരം
സുദർശനം
Sreekrishna Thulabharam (Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2017 07:48:02.
ശ്രീ കൃഷ്ണ തുലാഭാരം നേര്‍ന്നു ഞാന്‍ ഒരിക്കല്‍,
നീറുമെന്‍ മനം കുളിര്‍ക്കാന്‍ തൂവെണ്ണയാല്‍.
ശ്രീ കൃഷ്ണ തുലാഭാരം നേര്‍ന്നു ഞാന്‍ ഒരിക്കല്‍.

എങ്ങുനിന്നോ വന്നുടനെ കുളിരിളം തെന്നല്‍,
വിങ്ങുമെന്നെ മന്ദമന്ദം നിന്നു വീശിയോ. (2)
വിണ്ണില്‍ നിന്നും ഊര്‍ന്നിറങ്ങി വേണുനാദമെന്‍,
കണ്ണുനീരില്‍ വെണ്ണിലാവായ് പൊന്നു പൂശിയോ.
ശ്രീ കൃഷ്ണ തുലാഭാരം നേര്‍ന്നു ഞാന്‍ ഒരിക്കല്‍.

രാവു മാഞ്ഞു പൊന്നുഷസെന്‍ മുന്നില്‍ വന്നപ്പോള്‍,
ചെന്നു ചേര്‍ന്നു പുണ്യമാര്‍ന്ന സന്നിധിയില്‍ ഞാന്‍. (2)
വെണ്ണയാലെന്‍ കണ്ണനേകി തുല്യമാം ഭാരം,
കണ്ണനെന്‍ ഉള്‍കണ്ണിനേകി അതുല്യമാം വരം.
ശ്രീ കൃഷ്ണ തുലാഭാരം നേര്‍ന്നു ഞാന്‍ ഒരിക്കല്‍,
നീറുമെന്‍ മനം കുളിര്‍ക്കാന്‍ തൂവെണ്ണയാല്‍.
ശ്രീ കൃഷ്ണ തുലാഭാരം നേര്‍ന്നു ഞാന്‍ ഒരിക്കല്‍.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts