അമ്മേനാരായണ മന്ത്രം
ദേവി നാരായണ
Amme Narayana Manthram (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ഗിരിജ വർമ്മ
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:26:07.
 
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ
(അമ്മേ )

അമ്മേ നാരായണമന്ത്രം ചൊല്ലുമ്പോള്‍
അലിയുന്നു നാവില്‍ മുലപ്പാലു്
സങ്കടമെല്ലാം മറന്നാലും നിറയുന്നു
കണ്‍കളിലാനന്ദക്കണ്ണീരു് - അമ്മേ
കണ്‍കണ്ടപൂണ്യപൂംപനിനീരു്
(അമ്മേ നാരായണമന്ത്രം )

ആല്മരക്കാറ്റിന്റെ തൊട്ടിലിലെന്നെയും
പാടിയുറക്കും മഹാമായേ
(ആല്മരക്കാറ്റിന്റെ )
ആയിരം നാവിനാലാമരം കൂടിയും
ആവര്‍ത്തിക്കുന്നു സഹശ്രനാമം - അമ്മേ
ലളിതാസഹശ്രനാമം
(ആയിരം )
(അമ്മേ നാരായണമന്ത്രം )

തൂമിഴിക്കോണിനാല്‍ ഈരേഴുലോകവും
പാലിക്കുമമ്മേ പരാശക്തി
(തൂമിഴിക്കോണിനാല്‍ )
കോടാനുകോടിയാം മക്കളെ താലോലി -
ച്ചോടിയെത്തുന്നു മാതൃത്വഭാവം - അമ്മേ
ഓടിയെത്തുന്നു മാതൃത്വഭാവം
(കോടാനുകോടിയാം )
(അമ്മേ നാരായണമന്ത്രം ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts