മൂലോക മഹസ്സിനും
ദേവി നാരായണ
Mooloka Mahassinum (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:30:33.
PALLAVI


 
മൂലോകമഹസ്സിനും ആധാരശിലയില്‍
നീ വാഴും രുദ്രാക്ഷശിലയില്‍
(മൂലോകമഹസ്സിനും )
സ്വര്‍ണ്ണപതക്കമായു് കണ്ണില്‍ - ഞാന്‍
കാണുന്ന തെന്നെത്തന്നെയല്ലേ - അമ്മേ
എന്നെത്തന്നെയല്ലേ
(മൂലോകമഹസ്സിനും )

ഉഷപൂജയ്ക്കമ്മ സരസ്വതിയായി
ഉച്ചപൂജയ്ക്കമ്മ ശ്രീഭദ്രയായി
(ഉഷപ്പൂജയ്ക്കമ്മ )
ശ്രീചക്രവും ശംഖും അഭയമുദ്രയും പൂണ്ടു്
നാലു് തൃക്കൈകളാലനുഗ്രഹിക്കൂ
(ശ്രീചക്രവും ) - അമ്മേ
നാളത്തെ ലോകം നീ എനിക്കൊരുക്കൂ
(മൂലോകമഹസ്സിനും )

സ്വരപൂജയ്ക്കു നീ നിറദീപമായി
സ്വര്‍ണ്ണസന്ധ്യയ്ക്കു ശ്രീലക്ഷ്മിയായി
(സ്വരപൂജയ്ക്കു )
മാണിക്യവും മുത്തും പവിഴവും ചൊരിയാനെന്‍
മാനസവീണയില്‍ ശ്രുതിയിണക്കൂ
(മാണിക്യവും ) - അമ്മേ
മൗനത്തില്‍ ഓംകാരപ്പൊരുളുണര്‍ത്തൂ
(മൂലോകമഹസ്സിനും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts