മുണ്ടൻപിള്ളി കൃഷ്ണനെ പോൽ
ദേവി നാരായണ
Munden Pilli Krishnane Pol (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംതോഡി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:31:40.
 
മുണ്ടേമ്പിള്ളി കൃഷ്ണനെ പോല്‍ എനിക്കുണ്ടൊരു മോഹം
ജഗതംബികേ ചോറ്റാനിക്കരയംബികേ
(മുണ്ടേമ്പിള്ളി )
എന്റെ ഹൃദയവും ഇടയ്ക്കയായി ശ്രുതി ചേര്‍ത്തു
നിന്‍ തിരുനടയില്‍ ഞാന്‍ നില്‍ക്കേണം
എന്നും ചന്ദനചര്‍ച്ചിതം പാടേണം
(എന്റെ )

അമ്മ തന്‍ നാമങ്ങള്‍ ആയിരം നാമങ്ങള്‍
അടിയന്റെ ഇടയ്ക്കയില്‍ ഉണരേണം
(അമ്മ )
ഒരു മാത്രകൂടരുതൊരുമാത്രകുറയരു -
തൊന്നായു് തീരേണം - നില്‍ കാല്‍ക്കള്‍ ഞാന്‍
പൊന്നായിട്ടുരുകേണം
കുങ്കുമ ഗുരുതി കഴിഞ്ഞൊരു പുലരികള്‍
നിന്‍ തിരുനടയിലുതിര്‍ന്നു കഴിഞ്ഞു
മംഗളകാരിണി മായേ നിന്‍ മുഖ -
പങ്കജമെന്റെ മനസ്സില്‍ വിടര്‍ന്നു
(മുണ്ടേമ്പിള്ളി )

ശ്രുതിശുദ്ധമാം തെച്ചിപ്പൂക്കള്‍ പോലെണ്ണങ്ങള്‍
തിരുമുമ്പിലര്‍ച്ചനയ്ക്കുതിരേണം
(ശ്രുതിശുദ്ധമാം )
നട തുറക്കും വരെ നടയടയ്ക്കും വരെ
സ്വയം മറന്നീടേണം
നന്‍ പാദമെന്‍ സ്മൃതികളില്‍ വിരിയേണം
(കുങ്കുമ ഗുരുതി )
(മുണ്ടേമ്പിള്ളി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts