മുഖം തൊഴാം
ദേവി നാരായണ
Mukham Thozhaam (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ഗിരിജ വർമ്മ
രാഗംയദുകുല കാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:29:47.
 
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ
(അമ്മേ )

മുഖം തൊഴാം തൊഴാം
നഖം തൊഴാം തൊഴാം
മുടി തൊഴാം തൊഴാം
കാലടി തൊഴാം തൊഴാം
മുഖം തൊഴുതാലും
മുടി തൊഴുതാലും
മകം തൊഴുന്ന ജന്മമേ ജന്മം
നഖം തൊഴുതാലും
അടി തൊഴുതാലും
മകം തൊഴുന്ന പുണ്യമേ പുണ്യം
(മുഖം തൊഴാം )

കോടിസൂര്യപ്രഭകളന്നു് ചൂടി നില്‍ക്കുമമ്മ
ആടയലങ്കാരമെല്ലാം അണിഞ്ഞൊരുങ്ങുമമ്മ
(കോടി )
അണ്ഠകടാഹങ്ങള്‍ക്കന്നു് പാല്‍ കൊടുക്കുമമ്മ
കണ്ടതെല്ലാം കണ്ടതെല്ലാം സ്വര്‍ണ്ണമാക്കുമമ്മ
(അണ്ഠകടാഹങ്ങള്‍ക്കന്നു് )
കണ്ടതെല്ലാം കണ്ടതെല്ലാം സ്വര്‍ണ്ണമാക്കുമമ്മ
(മുഖം തൊഴാം )

എണ്ണമറ്റ മക്കള്‍ തന്നു കണ്ണെഴുതുമമ്മ
എണ്ണിയെണ്ണി പിഴകളെല്ലാം കേട്ടറിയുമമ്മ
(എണ്ണമറ്റ )
കണ്ണിലൂറും മിന്നലമ്മ പൂനിലാവായു് മാറ്റും
കയ്യണച്ചു മാറണച്ചു പൗര്‍ണ്ണിയാല്‍ തോര്‍ത്തും
(കണ്ണിലൂറും )
കയ്യണച്ചു മാറണച്ചു പൗര്‍ണ്ണിയാല്‍ തോര്‍ത്തും
(മുഖം തൊഴാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts