വന്ദേമാതരമംബികാ
ദേവി നാരായണ
Vandemaatharamambika (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആന്തോളിക
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:42:24.
 
വന്ദേമാതരമംബികാ ഭഗവതീം
വാണിം രമാ സേവിതാം
കല്യാണീം കമനീയ കല്പലതികാം
കൈലാസനാഥപ്രിയാം
വേദാന്തപ്രതിപാദ്യമാനവിഭവാം
വിദ്വന്‍മനോരഞ്ജിനിം
ശ്രീചക്രാംഗിതരത്നപീഠനിലയാം
ശ്രീരാജരാജേശ്വരീം

അമ്മേ നാരായണാ
ദേവീ നാരായണാ
ഭദ്രേ നാരായണാ
ലക്ഷ്മീ നാരായണാ
(അമ്മേ )

ചോറ്റാനിക്കരദേവീ ജഗതീശ്വരീ
കാറ്റിനും കടലിനും മണ്ണിനും വിണ്ണിനും
പോറ്റമ്മയായി വാഴും പരമേശ്വരി - എന്റെ
പാട്ടുകളാല്‍ ഗുരുതി പുഷ്പാഞ്ജലി
(ചോറ്റാനിക്കരദേവീ )

സ്വയംഭൂവാം നിന്റെ പീഠത്തില്‍ സ്വരരാഗ
സ്വയംവരമംഗള പുഷ്പാഞ്ജലി
(സ്വയംഭൂവാം )
ഇഷ്ടങ്ങള്‍ ഇടറുമീ ജന്മത്തിന്‍ ചോദ്യങ്ങള്‍‌ -
ക്കഷ്ടോത്തരശുഭപുഷ്പാഞ്ജലി
(ഇഷ്ടങ്ങള്‍ )
മൊഴികളില്‍ മധുരം നീ
മിഴികളില്‍ ദീപം നീ
ശ്രുതികളില്‍ ഉണരും നീ
മംഗളകലകളിലുണരും നീ
(അമ്മേ )

കലികാലകല്മഷമൊഴിയാം നിനക്കെന്നും
ലളിതാസഹസ്രനാമപുഷ്പാഞ്ജലി
(കലികാല )
ദുഷ്ടസംസര്‍ഗങ്ങള്‍ അകലാന്‍ അമ്മയ്ക്ക്
ശത്രുസംഹാരകപുഷ്പാഞ്ജലി
(ദുഷ്ട )
(മൊഴികളില്‍ )
(അമ്മേ ) (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts