അറിവിൻ
ശ്രീ മൂകാംബിക
Arivin (Sree Mookambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2022 11:31:45.
അറിവിൻ നിറവുകൾ കൂപ്പിയുണരും
അഴകിൻ പൗർണ്ണമി പൂത്തുവിടരും
അഖില പ്രഭാമയി മൂകാംബികേ..
തിരുനടയിൽ തൊഴുതുരുകാം
ഒരു സ്വരമായി സ്വയമലിയാം

കദംബ വന സഞ്ചാരിണി നീ
കവികുലമുനിജന പൂജിത നീ
ഉമയും രമയും സരസ്വതിയും നീ
ഉദയകിരീടം ചൂടുന്നൂ
ജനനീ അമൃതകലാമയി മൂകാംബികേ...
തിരുവഴിയിൽ പൂ വിതറാം
ഹിമകണമായി അതിലലിയാം

മൂകനെ വാചാലനാക്കുന്നു നീ
മൗനത്തിൽ ഓംകാരം തീർക്കുന്നു നീ
മനസ്സിനുള്ളിൽ ശ്രീചക്രത്തിൽ
മന്ത്ര സ്വരൂപേ വാണാലും നീ
ജനനീ ജനനനിവാരിണി മൂകാംബികേ
മിഴിയിതളിൽ തണലരുളൂ
പെരുവഴിയിൽ തുണയരുളൂ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts