ഏറ്റുമാനൂര്‍
ശിവതാണ്ഡവം
Ettumanoor (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംജോൺപുരി
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2021 17:39:42.


ഏറ്റുമാനൂരപ്പന്‍ തിരുവടിയല്ലാതെ
ഏഴകള്‍ക്കാരുണ്ട് ശരണം
അവിടുത്തെ പാദം ഭജിക്കുന്നോരടിമകള്‍
അറിയുന്നീലൊരുന്നാളും മരണം

ആകാശമാകും വലിയവിളക്കിലെന്‍
ആത്മാവു തിരിയിട്ടു കൈതൊഴുമ്പോള്‍
മഴമേഘ നികരങ്ങള്‍ എണ്ണ നിറയ്ക്കുന്നു
ഇടി മിന്നല്‍ നാളം കൊളുത്തുന്നൂ...
ഈ പ്രപഞ്ചം ബ്രഹ്മമൂര്‍ത്തീ നിന്‍റെ
ബലിക്കല്‍ പുര മാത്രം....

ആറാട്ടിനായി അഖില ജഗത്പ്രഭോ
അവിടുന്നെഴുന്നള്ളി വന്നിടുമ്പോള്‍
ഏഴര പൊന്നാന കൂടെ നടക്കുന്നു
എട്ടു ദിക്കും കുട നീര്‍ത്തുന്നു
ദേവവൃന്ദം നിന്‍റെ കാല്‍ക്കല്‍
ഉത്സവ ബലി തൂകി നില്‍ക്കുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts