ത്രിക്കൺമുന
ശിവതാണ്ഡവം
Thrikkanmuna (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2021 01:06:23.

സത്യം ശിവം സുന്ദരം
ശാന്തമോങ്കാര മൃത്യംജയം
മഹാദേവം പ്രണാമ്യഹം
പ്രാണനാദം പ്രഭും
വിശ്വനാദം വിഭും
ശങ്കരം ഗൗരീശമഗ്നിനേത്രം ഭജേ!!!....

തൃക്കണ്‍മുന കൊണ്ടും തിങ്കള്‍ കല കൊണ്ടും
മുക്കാലം വാഴിക്കും ദേവാ...
അരുതാത്തോരടിയനു ദര്‍ശനം നല്കാന്‍ നീ
തിരുനക്കരയില്‍ വന്നൂ...
നിന്റെ തിരുവടി കൂപ്പി ഞാന്‍ നിന്നു...

സകുടുംബമാശിസ്സു പൊഴിയും മഹാദേവാ
സവിധത്തിലണയുന്നോര്‍ക്കെല്ലാം
സര്‍വ്വഭാഗ്യങ്ങളും വാരികൊടുത്തങ്ങൂ...
സ്വര്‍ണ്ണപ്രഭ തൂകി നില്‍ക്കുമ്പോള്‍
ഋഷഭനേപോല്‍ മുന്നില്‍ പാടുകിടക്കുമെന്‍
വിധി നീ തിരുത്തി കുറിക്കേണം
ശത്രു വിഷഭയമെല്ലാം ഒഴിക്കേണം

അവിടുത്തെ കൈയില്‍ കടുംതുടിച്ചെത്തമായി
ഉതിരുന്ന മന്ത്രങ്ങളെല്ലാം
ജീവപ്രപഞ്ചത്തിന്‍ ഹൃത് സ്പന്ദമാവുന്നൂ
യോഗപ്രഭോ നീ ചിരിക്കുന്നൂ
കാറ്റുപോല്‍ എങ്ങും നിന്‍ നാമം വിതയ്ക്കാനെന്‍
കാഴ്ച നീ എഴുതി തെളിക്കേണം
എന്റെ കവി മകള്‍ക്കൊരു കൂടു നല്‍കേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts