തിരുവെറണാകുളം
ശിവതാണ്ഡവം
Thiruveranakulam (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംകേദാരഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 08:11:31.

PALLAVI



തിരുവെറണാകുളത്തപ്പന്‍ തിരുവടിക്കോ...
മുനിജനങ്ങള്‍ തിരയുന്ന മറുപടിക്കോ...
എള്ളുകൊണ്ടെന്‍ തുലാഭാരം കണ്ണുനീരാല്‍ അഭിഷേകം
കാലഭയമൊഴിയേണം എന്നും കാത്തുകൊള്ളേണം
കാലകാലഭവാന്റെ കാല്‍ത്തളിരഭയമാവേണം

പരമശിവഹര പാപവിഷഹര പാഹി പാഹി ശിവം
പ്രണവ ഹിതകര പ്രാണദായക പാഹി പാഹി ശിവം

ത്രിപ്പദത്തില്‍ തളയാകും വാസുകിതന്‍ കണ്ണില്‍ നിന്നും
മുത്തുചിതറും വെട്ടമെങ്ങടെ വഴി തെളിക്കേണം
മൃത്യുഭീഷണമുപ്പുരാന്തക നൃത്തമാടും നിന്നനുഗ്രഹ
ഭസ്മമെന്നും പൂ നിലാവായി മണ്ണിലുതിരേണം
ഞങ്ങടെ കണ്ണുതെളിയേണം

വരദമുദ്രയില്‍ അഭയമുദ്രയില്‍ അഴലൊഴിച്ചു തുണയ്ക്കണം
നിധില നയന നിരഞ്ജനായ ശശാങ്കശേഖരായ പാഹിമാം

ഭവഭയങ്ങള്‍ തീര്‍ത്തരുളും പ്രണത വത്സല ഭഗവാനേ
കലികലര്‍ന്നൊരു കാമദര്‍പ്പം ഭസ്മമാക്കേണം
കൊടിയ വൈരികള്‍ മുടിയുമളവിന്‍ കരതലത്തില്‍ പാശുപദം
തരണമടിയനേ ശിവപദത്തില്‍ ചേര്‍ത്തു കൊള്ളേണം
മോക്ഷപ്രാപ്തിയരുളേണം

സകല ശുഭകര ശിവ ശിവംകര ദുരിത ഭയഹര പാഹിമാം
വരദമുനിജന ഹൃദയവത്സല പരമ ശിവ ശിവ പാഹിമാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts