പാടുന്നു സ്വാമി
ശരണ മാല്യം
Paadunnu Swami (Sarana Maalyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംസഞ്ജീവ്‌ ലാല്‍
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2023 14:19:59.
പാടുന്നൂ സ്വാമി നിന്നുടെ പാവന നാമങ്ങൾ
സ്വാമി ശരണം
കൂടുന്നൂ കോടികൾ നിന്നുടെ പൊന്നമ്പല നടയിൽ
കാടയ കാടുകൾ താണ്ടി
മേടായ മേടുകൾ തേടി
ആടി പാടി സന്നിധി തേടി പാടുന്നൂ...
പാടുന്നു സ്വാമി നിന്നുടെ പാവന നാമങ്ങൾ...

നേരായി വിരിയും നിന്നുടെ നിർമ്മല മൃദുഹാസം
ചേരുന്നു ഇരുളല മൂടിയ മാനവ ഹൃദയത്തിൽ
തൃച്ചേവടി കണ്ടു വണങ്ങാൻ കർപ്പൂര താലവുമേന്തി
ആടിയും പാടിയും നിൻ സന്നിധി പൂകുന്നൂ...

മാലോകർക്കുടയവനേ നിൻ മംഗല മണിരൂപം
മാലാകെ ഒഴിച്ചു ജഗത്തിനു കണിയായി തീരേണം
പത്തും പിന്നെട്ടും പടിയിൽ നെയ്യ്തേങ്ങയുടച്ചും കൊണ്ടേ-
സ്വാമി നിൻ സന്നിധിയിൽ മോക്ഷം നേടുന്നൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts