ഗുരുവായൂരോമന
ഉണ്ണിക്കണ്ണൻ
Guruvayooromana (Unnikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: January 27 2018 16:06:16.

ഗുരുവയൂരോമന കണ്ണനാമുണ്ണിക്ക്
ചില നേരമുണ്ടൊരു കള്ള നാട്യം
നീ വന്നതും നടയില്‍ നിന്ന് കരഞ്ഞതും
ഞാനറിഞ്ഞില്ലല്ലോ എന്നാ നാട്യം
എന്നാലും ഞാനറിയുന്നു
കണ്ണനെന്നെയാണെന്നെയാണിഷ്ടം
(ഗുരുവയൂരോമന)

കാണാന്‍ കൊതിച്ചോടി ചെന്നാലും കണ്ണന്
ചിലരോടുണ്ടൊരു കള്ളനോട്ടം (2)
ഈ വഴി നീയും മറന്നുവോ എന്നൊരു
പരിഭവം ചോരുന്ന കള്ളനോട്ടം
എന്നാലും ഞാനറിയുന്നു
കണ്ണനെന്നെയാണെന്നെയാണിഷ്ടം
(ഗുരുവയൂരോമന)

അകലെ നിന്നാലും ചിലപ്പോള്‍
ചിരിച്ചുകൊണ്ട് അരികത്തു നീയോടിയെത്തും (2)
നിന്നെ പിരിഞ്ഞിരിക്കില്ല ഞാനെന്നോതി
എന്നെ നീ മാറോടണയ്ക്കും
അന്നും ഞാനറിയുന്നു കണ്ണാ
കണ്ണനെന്നെയാണെന്നെയാണിഷ്ടം
(ഗുരുവയൂരോമന)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts