വരമഞ്ഞള്‍ കുറിതൊട്ട്
ഈ അഴകെല്ലാം നിനക്കു മാത്രം
Varamanjal Kurithottu (Ee Azhakellam Ninakku Maathram)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജി ദേവരാജന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:47.
 


വരമഞ്ഞൾ കുറി തൊട്ട് തിരുനടയിൽ തിരി വച്ചു
സന്ധ്യേ നീ എന്തേ ചിരിച്ചു
സന്ധ്യേ നീ എന്തേ ചിരിച്ചു
മേലാകെ തളിരിട്ടു മനമാകെ കസവിട്ട്
സന്ധ്യേ നീ എന്തേ നിനച്ചു
സന്ധ്യേ നീ എന്തേ നിനച്ചു
(വരമഞ്ഞൾ.....)


ഒരു ദൂരസാഗരതീരം ഉയിരിൽ വിടർത്തിയ ഗീതം
ഓർമ്മയിൽ തേന്മഴ ചൊരിയുന്നു (2)
ആകാശപ്പൊയ്കക്കടവിൽ അഴകമ്പിളീ വിരിയുമ്പോൾ
അകതാരിതളന്തിക്കുളിരിൽസുരഭിലമാകും
അന്തിക്കുളിരിൽ സുരഭിലമാകും
ലാലലാലലാലലാ ലാലലാലാ..ഓ..ഓ..ഓ.
(വരമഞ്ഞൾ.....)


ഒരു രാഗമോഹന ഭാവം പരിരംഭണം ചെയ്ത നേരം
നൂപുരം പിന്നെയുമുണരുന്നു (2)
സോപാനപ്പടവുകൾ തോറും പദചലനം പൂവിരിയിക്കെ
സ്വരസുഖലഹരിയിലുള്ളം മധുരിതമാകും
ലഹരിയിലുള്ളം മധുരിതമാകും
ലാലലാലലാലലാ ലാലലാലാ..ഓ..ഓ..ഓ.
(വരമഞ്ഞൾ.....)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts