വിഘ്നങ്ങൾ ഒഴിയേണം
പൂജാ പുഷ്പങ്ങൾ
Vighnangal Ozhiyenam (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംഷണ്മുഖപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:45.
 വിഘ്നങ്ങൾ ഒഴിയേണം ഗണനായകാ (2)
സ്വർഗ്ഗത്തിൻ വിധി തീർക്കും സിദ്ധി വിനായകാ
(വിഘ്നങ്ങൾ ഒഴിയേണം...)

നടയിൽ തൊഴുതെത്തും...
നടയിൽ തൊഴുതെത്തും നരജന്മ ദുഃഖങ്ങൾ
ഉടയുന്നു നിന്റെ തിരുമുൻപിൽ (2)
ശ്രീഗണപതയേ നമഃ ഗജമുഖ
(വിഘ്നങ്ങൾ ഒഴിയേണം...)

രത്നസിംഹാസനം ഒരുക്കുന്നു നിനക്കായ്
പുഷ്പങ്ങളും ജീവ ചിത്തങ്ങളും ദേവാ (2)
കൈയ്യിൽ ചതുർവേദം...
കൈയ്യിൽ ചതുർവേദം കളിയാടും നീ തൊട്ടാൽ
കലകളിലെല്ലാം ഓംകാരം (2)
ശ്രീഗണപതയേ നമഃ ഗജമുഖ
(വിഘ്നങ്ങൾ ഒഴിയേണം...)
ഗണനായകാ..ഗണനായകാ...


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts