വേദ രൂപിണി
അഷ്ടോത്തരം
Veda Roopini (Ashtotharam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനസുരേഷ് പട്ടമന
ഗായകര്‍കെ ജെ യേശുദാസ്
രാഗംകീരവാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:44.
 
വേദരൂപിണീ ആരണ്യവാസിനി
ചിന്മയീ ചക്കുളം കാവിലമ്മേ (2)
അറ്റമില്ലാത്തതാം ബ്രഹ്മാണ്ഡ കോടികളേ
പെറ്റ മാതാവേ മഹേശ്വരീ (2)
(വേദരൂപിണീ...)

തെറ്റുകാരെങ്കിലും ഞങ്ങൾ തൻ പേരിൽ നീ
ചെറ്റലിഞ്ഞീടാതിരിക്കുമോ ഭഗവതീ (2)
ജ്യോതിസ്വരൂപിണീ കോപം കളഞ്ഞാലും
ഏതിലുമൊപ്പം വിളങ്ങും പ്രസാദിനീ
അമ്മേ...അമ്മേ....അമ്മേ...അമ്മേ,..
(വേദരൂപിണീ...)

സ്നാനം ജപം തപം ഹോമമിത്യാദികൾ
ചെയ്യുവാൻ ഞങ്ങളിൽ കാരുണ്യമേകണേ (2)
എങ്ങനെ ദേവീ നിൻ പ്രേരണയങ്ങനെ
ഞങ്ങൾ ചെയ്യുന്നു സമസ്തവുമംബികേ
അമ്മേ...അമ്മേ....അമ്മേ...അമ്മേ,..
(വേദരൂപിണീ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts