സാരസാക്ഷ പരിപാലയ
അമൃതഗീതങ്ങള്‍
Saarasaaksha paripaalaya (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:43.

സാരസാക്ഷ പരിപാലയ പാടിയ
സ്വാതിതന്‍ ഹൃദയവീണേ - നിന്‍
വിലോലതന്തിയില്‍ വിടര്‍ന്നതേതോ
വിശുദ്ധവേദനകള്‍
(സാരസാക്ഷ)

പത്മനാഭ പദപത്മദളങ്ങളില്‍
ഹൃത്തിലെ വേദനയാകെ
ഉരുകി സുസ്വരധാരകളായി
ഒഴുകി നിന്‍ സംഗീതമായി
(സാരസാക്ഷ)

അസ്വതന്ത്രമാം ആത്മാവകലെ
അനന്ത നീലിമ നോക്കി
ചിറകുകള്‍ കുടയും ശ്രുതിതാളങ്ങള്‍
അരിയ നിന്‍ സംഗീതമായി
(സാരസാക്ഷ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts